ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വം : കുമ്മനം രാജശേഖരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വമെന്ന് നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ശബരിമല തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. ഇടത് വലത് മുന്നണികള്‍ ഭരിക്കുമ്പോള്‍ ശബരിമലയെ അവഗണിച്ചുവെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. നേമത്ത് ബിജെപി – കോണ്‍ഗ്രസ് ബാന്ധവമെന്ന ആരോപണം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നേമത്തെ ജനങ്ങള്‍ എന്‍ഡിഎയെ കൈവിടില്ല. കോണ്‍ഗ്രസ് – എന്‍ഡിഎ ബന്ധവമെന്നത് പറഞ്ഞത് പഴകി ദ്രവിച്ച ആരോപണങ്ങളാണ്. എന്‍ഡിഎ ജയിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണം. ശബരിമല തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. ശബരിമലയോട് എല്‍ഡിഎഫും യുഡിഎഫും തികഞ്ഞ അവഗണനയാണ് കാണിച്ചത്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഭക്തജനങ്ങളുടെ വികാരം കണക്കിലെടുക്കുന്നില്ല. ശബരിമല വലിയ പ്രശ്‌നമായി ഉയരുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...