കുമ്മനത്തിനെതിരെ കേസെടുത്തത് രാഷ്ട്രീയം നോക്കിയല്ല : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേല്‍ മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കുമ്മനത്തിനെതിരെ കേസെടുത്തത് രാഷ്ട്രീയം നോക്കിയല്ലായെന്നും ഏത് രാഷ്ട്രീയക്കാരനാണെന്ന് നോക്കി കേസ് എടുക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആക്ഷേപങ്ങള്‍ വരുമ്പോള്‍ അതിന്റെ ഭാഗമായി പരിശോധനകള്‍ വരുന്നു. അതിലൂടെ കേസ് വരുന്നു എന്ന് മാത്രമേയുള്ളൂ. അദ്ദേഹം വ്യക്തമാക്കി. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യക്തിയാണ് കുമ്മനം രാജശേഖരന്‍ എന്നതുകൊണ്ട് കേസിന്റെ കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യം വേറൊരു വിഷയമാണെന്നും കേസിന്റെ കാര്യം അതിന്റെ വഴിക്ക് പോകും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്ര സമിതിയുടെ കാര്യം മറ്റൊരു വിഷയമായാണ് പരിശോധിക്കേണ്ടതെന്നും അതിന്റെ ഭാഗമായി ഇപ്പോള്‍ എന്തെങ്കിലും ‘അറിയിപ്പ്’ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണന്റെ പരാതിയിലാണ് കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും ആറന്മുള പൊലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് കേസിലെ പ്രതികള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...