തിരുവനന്തപുരം: കോണ്‍ഗ്രസിനെ തോല്‍പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാന്‍ പറ്റില്ലെന്ന ബിജെപി പ്രസ്താവനയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ ഈ നീക്കം ആദ്യം തിരിച്ചറിയേണ്ടത് സിപിഎമ്മാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രതിപക്ഷം കഴിഞ്ഞാല്‍ പിന്നെ ഭരണപക്ഷമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഎമ്മിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ തകര്‍ക്കാനായി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ഇടതുപക്ഷത്തെ സഹായിക്കുമെന്ന ആശങ്ക യുഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത കേരളം എന്ന് ബിജെപി പറയുന്നുണ്ടെങ്കില്‍ അത് സിപിഎമ്മിന്റെ മരണമണിയാണ് മുഴങ്ങുന്നത് ; കുഞ്ഞാലിക്കുട്ടി
RECENT NEWS
Advertisment