മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശം. ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടി ലീഗിനുവേണ്ടി സജീവമല്ലെന്നും യുഡിഎഫില്‍ തന്നെയാണോയെന്നും ഒരുവിഭാഗം വിമര്‍ശം ഉയര്‍ത്തിയതോടെ ശനി വൈകിട്ട് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ രാജിഭീഷണി മുഴക്കി. കെ.എസ് ഹംസ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടു. അന്വേഷകസംഘത്തെ പേടിച്ചാണോ കുഞ്ഞാലിക്കുട്ടി നിശബ്ദത പാലിക്കുന്നതെന്നും വിമര്‍ശമുയര്‍ന്നു.

സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ഉന്നതാധികാര സമിതി അംഗങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നില്ല. അബ്ദു റഹ്മാന്‍ രണ്ടത്താണി ഉള്‍പ്പെടെ ചിലര്‍മാത്രമാണ് പേരിനെങ്കിലും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്. ചന്ദ്രിക പത്രത്തിന്റെ വരവും ചെലവും പാര്‍ട്ടി അറിയണമെന്ന് കെ.എം ഷാജി ആവശ്യപ്പെട്ടു. ഇതും കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കി. ശനി രാത്രി വൈകി അവസാനിച്ച യോഗത്തിനുശേഷം സംസ്ഥാന ആക്ടിങ് സെക്രട്ടറി പി.എം.എ സലാം മാത്രമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാന്‍ തയ്യാറാകാത്തതാണ് സാദിഖലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തിനുമുമ്പ് മടങ്ങാന്‍ കാരണമെന്നും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...