കുന്നന്താനത്ത് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആന്റോ ആന്റണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പാലിയേറ്റീവ് തുടർ പ്രവർത്തനങ്ങൾക്ക് ആംബുലൻസിനായി അനുവദിച്ച കത്ത് അജണ്ടയിൽ ഉണ്ടായിട്ടും ചർച്ച ചെയ്ത് തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തു കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ വി.ജെ.റജി , ബാബു കുറുമ്പേശ്വരം, ഗ്രേസി മാത്യു, വി.പി.രാധാമണിയമ്മ, ധന്യമോൾ ലാലി, മറിയാമ്മ കോശി എന്നിവർ കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി.
ഇന്നലെ നടന്ന പഞ്ചായത്തു കമ്മിറ്റിയിൽ നാലാമത്തെ അജണ്ടയായിട്ടാണ് വിഷയം വെച്ചിരുന്നത്. ആരോഗ്യ പരിപാലനരംഗത്തു പോലും അന്ധമായ രാഷ്ട്രീയം കാണുന്ന സി.പി.എം നിലപാട് അപലപനീയമാണെന്നും മുമ്പ് പുളിന്താനം, മഠത്തിക്കാവ്, നടയ്ക്കൽ , മാന്താനം കാണിക്ക മണ്ഡപം, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ എം.പി. ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റിനുള്ള തുക അനുവദിച്ചപ്പോഴും ഇതേ നിഷേധാത്മക നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചതെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി സമരവുമായി മുമ്പോട്ടു പോകുമെന്നും യു.ഡി.എഫ് ചെയർമാൻ എം.എം. റജി നേതാക്കളായ മാന്താനം ലാലൻ, സുരേഷ് ബാബു പാലാഴി, വി. ജെ. റജി സി.പി.ഓമനകുമാരി, സുനിൽ ആഞ്ഞിലിത്താനം എന്നിവർ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച്...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...