കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ രാത്രി കാലങ്ങളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ രാത്രി കാലങ്ങളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണം എന്നാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്താറുള്ള നാട്ടുകാരുടെ ആവശ്യം. രാത്രി കാലങ്ങളില്‍ ചികിത്സ തേടി എത്തുന്ന ചിലരൊക്കെ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് അതിര് വിട്ട പ്രവര്‍ത്തികളും വാക്കുകളും ഉപയോഗിക്കുന്നതായി കണ്ടതാണ് രാത്രികാലങ്ങളില്‍ എങ്കിലും സുരക്ഷാ ജീവനക്കാരെ നിയമിക്കണം എന്ന ആവശ്യമുയരാന്‍ കാരണം

മദ്യപിച്ചും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും മുറിവ് പറ്റുകയും പിന്നീട് ചികിത്സ തേടിയെത്തുകയും ചെയ്യുന്നവര്‍ കൂടുതലും രാത്രി സമയങ്ങളിലാണ് എത്തുന്നത്ഇങ്ങനെ ചികിത്സ തേടി എത്തുന്നവരില്‍ നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളും ഒക്കെയുണ്ട് ഇവരില്‍ പലരും ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിയാല്‍ ഭാഷയും ഒരു തടസ്സമായി മാറുന്നു

പലപ്പോഴും ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് അങ്ങനെയുള്ള സമയങ്ങളില്‍ ജീവനക്കാര്‍ക്ക് സഹായമായി മാറുന്നത് അതിന്റെ പേരിലും പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. സുരക്ഷാ ജീവനക്കാരുടെ നിയമനം ഉണ്ടായാല്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവുകയും ജീവനക്കാരുടെ ജോലിക്ക് സഹായകരവും അവരുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...