എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനു തുടക്കമായി. കേരളത്തിലെ ഓരോ വീടും കേന്ദ്രീകരിച്ച് 18 മുതല്‍ 59 വയസു വരെ പ്രായപരിധിയിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സര്‍വേ ചെയ്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ശേഖരിക്കുന്നത്. ജില്ലയിലെ പരിശീലനം ലഭിച്ച 2180 എന്യൂമറേറ്റര്‍മാര്‍ മേയ് എട്ടു മുതല്‍ മേയ് 15 വരെ വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ പൂര്‍ത്തീകരിക്കും.

കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമുഴിയില്‍ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഒരു തൊഴില്‍ നേടുന്നതിന്  എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനിലൂടെ സാധ്യമാകട്ടെയെന്ന് എംഎല്‍എ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോബി. ടി. ഈശോ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ശ്രീലജ അനില്‍, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍,   ഡി.ഡി.യു.ജി.കെ.വൈ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സ്മിത, ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.എല്‍. ഗ്രേസി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...