കനത്ത മഴ ; കുരുമ്പന്‍മൂഴി കോസ് വേ വെള്ളത്തിനടിയിലായി

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയെ തുടര്‍ന്ന് കുരുമ്പന്‍മൂഴി കോസ് വേ വെള്ളത്തിനടിയിലായി. ഇതോടെ നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍മൂഴി, മണക്കയം പ്രദേശങ്ങള്‍ പുറം ലോകവുമായി ഒറ്റപ്പെട്ടു. മൂന്നു വശങ്ങള്‍ വനത്താലും ഒരു വശം പമ്പാ നദിയാലും ചുറ്റപ്പെട്ട സ്ഥലമാണ് കുരുമ്പന്‍മൂഴി. രണ്ടു ദിവസമായി പെയ്യുന്ന അപ്രതീക്ഷിത മഴയിലാണ് കോസ് വേ മുങ്ങിയത്. കഴിഞ്ഞ തവണ നിരവധി തവണ ഉണ്ടായ ഉരുള്‍ പൊട്ടലിന്‍റെ ഭീതിയില്‍ ഇപ്പോഴും കഴിയുന്ന പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയാണ് കോസ് വേ വെള്ളത്തിലായത്.

പെരുന്തേനരുവിയില്‍ തടയണ വന്നതോടെയാണ് ഇവിടുത്തുകാര്‍ക്ക് വെള്ളം ഭീക്ഷണിയായി മാറിയത്. ചെറിയ ഒരു മഴ പെയ്യുന്നതോടെ തന്നെ കോസ് വേ മുങ്ങുന്ന അവസ്ഥയാണിപ്പോള്‍. 2018ലെ പ്രളയത്തില്‍ തടയണയില്‍ അടിഞ്ഞു കൂടിയ മണ്ണും ചെളിയുമാണ് ഇപ്പോഴത്തെ വെള്ളപ്പൊക്ക ഭീക്ഷണിക്കാധാരം. തടയണയുടെ ആഴം വര്‍ദ്ധിപ്പിച്ചിരുന്നെങ്കില്‍ ഇത്തരം അവസ്ഥയുണ്ടാകാതെ നോക്കാമായിരുന്നെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പുറം നാടുകളില്‍ ജോലിക്കു പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും സമ്മാനിക്കുന്നത് ദുരിതമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...