ക്ഷേത്രങ്ങളുടെ സംരക്ഷണം വിശ്വാസികൾക്ക് നൽകണം : ദക്ഷിണ ഭാരത സന്യാസി സംഗമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ഷേത്രങ്ങളുടെ സംരക്ഷണം വിശ്വാസികള്‍ക്ക് നല്‍കണമെന്ന് ദക്ഷിണ ഭാരത സന്യാസി സംഗമം. കേരളം, തമിഴ്നാട്, ക‍‍ര്‍ണാടകം സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ പങ്കെടുത്ത സമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ച്‌ കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ക്ഷേത്രഭരണം രാഷ്ട്രീയ വിമുക്തമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിശ്വാസികളെ സംഘടിപ്പിച്ച്‌ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിക്കണം എന്നതാണ് പ്രമേയത്തിലെ മറ്റൊരു ആവശ്യം. വോട്ടിനുവേണ്ടി സര്‍ക്കാരുകള്‍ അ‍ര്‍ഹിക്കാത്ത അവകാശങ്ങള്‍ ഇതര മതസ്ഥര്‍ക്ക് നേടിക്കൊടുക്കുന്നതായി പ്രമേയം കുറ്റപ്പെടുത്തി.

ക്ഷേത്രഫണ്ടുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ദക്ഷിണ ഭാരത സന്യാസി സംഗമം ആവശ്യപ്പെട്ടു. ധര്‍മ സംരക്ഷണത്തിനായി ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി നില കൊള്ളണമെന്നും സന്യാസി സംഗമം ആഹ്വാനം ചെയ്തു. പ്രദേശവാസികളായ ക്ഷേത്രവിശ്വാസികളെ സംഘടിപ്പിച്ച്‌ ക്ഷേത്രസംരക്ഷണത്തിനായി സമിതി രൂപീകരിക്കാനും സന്യാസി സംഗമത്തില്‍ തിരുമാനിച്ചു. ദക്ഷിണ ഭാരത സന്യാസി സംഗമത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത കാർ നന്നാക്കാൻ പണം നൽകി ഇ.ഡി ; കാർ പുറത്തിറക്കി...

0
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ...

പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കിയേക്കാം ; രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന

0
ദില്ലി: ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ്...

‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

0
ഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ്...

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...