നെല്ലുവില ; കിട്ടാനുള്ളത് 280 കോടി, കുട്ടനാട് കർഷകർ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കു​ട്ട​നാ​ട്: മൂ​ന്നു​മാ​സ​മാ​യി നെ​ല്ലു​വി​ല കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ചി​ല സം​ഘ​ട​ന​ക​ൾ സ​മ​രം​പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. പ്രാ​ദേ​ശി​ക​മാ​യി പാ​ഡി ഓ​ഫി​സ് മാ​ർ​ച്ച് അ​ട​ക്കം സ​മ​ര​മു​റ​ക​ൾ ക​ർ​ഷ​ക​ർ അ​വ​ലം​ബി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ സ​മ​രം ത​ല​സ്ഥാ​ന​ത്തേ​ക്കു വ്യാ​പി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ച​ത്. നെ​ല്ലെ​ടു​ത്ത​വ​ക​യി​ൽ 280 കോ​ടി​യാ​ണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കു കി​ട്ടാ​നു​ള്ള​ത്.

സം​ഭ​രി​ച്ച നെ​ല്ലി​ന്റെ പ​ണം ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​ൻ 700 കോ​ടി ക​ട​മെ​ടു​ക്കാ​ൻ സ​പ്ലൈ​കോ​ക്ക്​ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​ത്തി​ൽ​നി​ന്ന്​ പ​ണം ക​ട​മെ​ടു​ക്കാ​ൻ ധ​ന​വ​കു​പ്പാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തു​വ​രെ പ​ണം ക​ർ​ഷ​ക​രു​ടെ കൈ​ക​ളി​ലെ​ത്തി​യി​ട്ടി​ല്ല. സ​പ്ലൈ​കോ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്നു​മി​ല്ല. അ​തി​നി​ടെ ര​ണ്ടാം​കൃ​ഷി​ക്ക് ഒ​രു​ങ്ങു​ന്ന പാ​ട​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യി മ​ട​വീ​ഴ്ച​യും തു​ട​ങ്ങി. ദു​ർ​ബ​ല​മാ​യ പു​റം​ബ​ണ്ടു​ക​ൾ മ​ട​വീ​ഴ്ച​ക്ക്​ ആ​ക്കം കൂ​ട്ടു​മെ​ന്ന ഭീ​തി​യി​ലാ​ണ്​ ക​ർ​ഷ​ക​ർ.

ഇ​തോ​ടെ​യാ​ണ്​ ത​ല​സ്ഥാ​ന​ത്ത് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്ന​ത്. നെ​ല്ലു​വി​ല അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ​മ​രം ക​ല​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ലേ​ക്കും സെ​ക്ര​ട്ടേ​റി​യ​റ്റ്​ പ​ടി​ക്ക​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യി ല​ഭി​ച്ച കേ​ന്ദ്ര വി​ഹി​തം പോ​ലും വ​ക​മാ​റ്റി​ച്ചെ​ല​വ​ഴി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ 1.72 രൂ​പ വെ​ട്ടി​ക്കു​റ​ച്ചാ​ണു വി​ല ന​ൽ​കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...