കുട്ടവഞ്ചി സമരം ; 60 വയസ് കഴിഞ്ഞവർ ജോലിയിൽ തുടരുവാൻ യോഗത്തിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും അറുപതുവയസ് കഴിഞ്ഞ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിച്ചു. കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുവാനും തീരുമാനമായി. കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ കുട്ടവഞ്ചി തൊഴിലാളികളുടെയും സംയുക്ത ട്രെഡ് യൂണിയൻ നേതാക്കളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആണ് തീരുമാനമായത്. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന രീതിയിൽ തന്നെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തനം തുടരും.

60 കഴിഞ്ഞ ആരെയും ഒറ്റ തീരുമാനത്തിൽ പിരിച്ചു വിടില്ല. കുട്ടവഞ്ചി സവാരി കേന്ദ്രം പഴയത് പോലെ തുറന്ന് പ്രവർത്തനം ആരംഭിച്ച ശേഷം വനം വകുപ്പ് മന്ത്രി,കോന്നി എം എൽ എ, വനം വകുപ്പ് സെക്രട്ടറി,ഡി എഫ് ഒ, ട്രെഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർക്കും. ഇതിന് ശേഷം ബാക്കി തീരുമാനങ്ങൾ കൈകൊള്ളും എന്നും എം എൽ എ, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി എന്നിവർ പറഞ്ഞു. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വരുമാനം മെച്ചപ്പെടുത്താൻ വലിയ പരിശ്രമമാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി കെ എസ് ആർ റ്റി സി ബജറ്റ് ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ രണ്ട് കെ എസ് ആർ റ്റി സി ബസുകൾ അടവി ഗവി ടൂർ പാക്കേജ് വഴി സർവീസ് നടത്തുന്നുണ്ട്. ഇത് പത്ത് ബസുകളായി വർധിപ്പിക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്നും എം എൽ എ പറഞ്ഞു.

കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികൾ വലിയ ചൂഷണത്തിന് വിധേയരാകുന്നു എന്നും ലക്ഷ കണക്കിന് രൂപ വരുമാനം ലഭിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിൽ തൊഴിലാളികളുടെ വേതനം പോലും വർധിപ്പിക്കുന്നില്ല എന്നും എ ഐ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ ഗോപിനാഥൻ പറഞ്ഞു. യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി മുന്നോട്ട് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിനും കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും ടൂറിസം മാനേജരെ നിയമിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനം വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾക്ക് കൃത്യമായ അറിയിപ്പുകൾ ലഭിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. ഈ വിഷയത്തിൽ ട്രേഡ് യൂണിയൻ നേതാക്കളോടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം മാറണം എന്നും എം എൽ എ ആവശ്യപ്പെട്ടു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ,ഡി എഫ് ഒ ആയുഷ് കുമാർ കോറി, റേഞ്ച് ഓഫീസർ ഇൻ ചാർജ്ജ് മനോജ്‌, എ ഐ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ ഗോപിനാഥൻ, സി ഐ റ്റി യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ്, പ്രവീൺ പ്രസാദ്, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് ബിജു റ്റി മാത്യു, ബി ജെ പി പ്രതിനിധി രവി നന്ദവനം, കുട്ടവഞ്ചി തൊഴിലാളികൾ, ഇക്കോ ടൂറിസം തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...