ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കര്‍ഷക ദ്രോഹ നടപടികള്‍ അംഗീകരിക്കില്ല : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര പ്രദേശങ്ങളില്‍ ജനങ്ങള്‍ വന്യമൃഗ ആക്രമണങ്ങള്‍ മൂലം ദുരിതമനുഭവിക്കുമ്പോള്‍ അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കെതിരെ കള്ളക്കേസ് ചമച്ച് ദ്രോഹിക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം വേണമെന്നും കര്‍ഷകര്‍ക്കെതിരായ പീഡന നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനമേഖലകളുമായി ബന്ധമില്ലാത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരും വനം വകുപ്പ് നേരാംവണ്ണം ഭരിക്കാന്‍ അറിയാത്ത വനംവകുപ്പ് മന്ത്രിയുമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലികള്‍, ക്രാഷ് ബാരിയറുകള്‍, കിടങ്ങുകള്‍ എന്നിവ നിര്‍മ്മിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ പോലും സംസ്ഥാന സര്‍ക്കാരും വനം വകുപ്പും യഥാസമയം ശരിയായി ഉപയോഗിക്കാതെ ലാപ്സാക്കി കളയുന്ന സ്ഥിതിവിശേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ പ്രകടനാത്മകവും പ്രചാരണപരവുമായ നീക്കങ്ങള്‍ക്ക് ഉപരി ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സര്‍ക്കാരിന്‍റെയും അവരെ പിന്തുണയ്ക്കുന്ന ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എം.പി പറഞ്ഞു. വന്യമൃഗ സംരക്ഷണത്തിന്‍റെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിന് മറുപടി നല്‍കേണ്ടിവരുമെന്നും എം.പി. പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യ പ്രസംഗം നടത്തി. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ഡി.ഭാനുദേവന്‍ ഹരികുമാര്‍ പൂതങ്കര, മാത്യു ചെറിയാന്‍, വി.റ്റി. അജോമോന്‍, സജി കൊട്ടയ്ക്കാട്, റജി പൂവത്തൂര്‍, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, എസ്. സന്തോഷ് കുമാര്‍, എം.എം. ഹുസൈന്‍, ദിലീപ് അതിരുങ്കല്‍, അനീഷ് ഗോപിനാഥ്, ജി. ജോണ്‍, സജി. മാരൂര്‍, പ്രവീണ്‍ പ്ലാവിളയില്‍, ശ്യാം. എസ്. കോന്നി, റ്റി.എച്ച്. സിറാജുദ്ദീന്‍, റ്റി.ജി. നിഥിന്‍, അനൂപ് വേങ്ങവിളയില്‍, മനോജ് മുറിഞ്ഞകല്‍, കലഞ്ഞൂര്‍ പ്രസന്നകുമാര്‍, ഐവാന്‍ വകയാര്‍, സുലേഖ വി. നായര്‍, പ്രകാശ് പേരങ്ങാട്ട്, റോജി എബ്രഹാം, ടി.എച്ച്. ഷാജികുമാര്‍, ജോസ് കലഞ്ഞൂര്‍, ശോഭന സദാനന്ദന്‍, സലാം കോന്നി, അഡ്വ. ജയകൃഷ്ണന്‍, സുനില്‍ മണ്ണാറ്റൂര്‍, ബിനോയ് രാജു, മോഹനന്‍ നായര്‍, ബിനിലാല്‍, കമല പ്രസന്നകുമാരി, ആശ സജി, മേഴ്സി, ബിന്ദു റജി, സുജന മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...