പേരൂർക്കട സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റത്തിൻറെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീക്ക് കൊടിയ പീഡനം നേരിടേണ്ടി വന്ന സംഭവത്തിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം. പോലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിനിടെ 2 പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് സ്റ്റേഷൻ വളപ്പിൽ കയറി. കേരളത്തിൽ പോലീസ് രാജാണെന്നും ദളിത്‌ സ്ത്രീകളെ കണ്ടാൽ തെറി വിളിക്കുന്നതിലാണോ പോലീസുകാർ ഡിഗ്രി എടുത്തതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ ചോദിച്ചു. ബിന്ദുവിനെ മണിക്കൂറുകളോളം കള്ളി എന്നാണ് പോലീസുകാർ വിളിച്ചതെന്ന് അവർ ആരോപിച്ചു.

കുടിവെള്ളം പോലും കൊടുക്കാൻ മനസ് കാണിക്കാത്തവരാണ് പേരൂർക്കട പോലീസ്. പിണറായി സർക്കാരിന്റെ ദളിത്‌ വിരുദ്ധതയാണ് കണ്ടത്. പിണറായി എന്തിനാണ് ആഭ്യന്തര വാഴ ആയി ജീവിക്കുന്നത്? സംസ്ഥാന സർക്കാർ ബിന്ദുവിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനിടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിത്തുറന്ന് അകത്ത് കയറാൻ ശ്രമിച്ചത്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പോലീസുമായി കൊമ്പുകോർത്തു. ഇതിനിടെ 2 പ്രവർത്തകർ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് ചാടിക്കയറി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...