കൂട്ടുപുഴയിലെ പഴയപാലം പോലീസ് ബാരിക്കേഡ് വെച്ച്‌ അടച്ചു ; മയക്കുമരുന്നുകളും മദ്യവും കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ 

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഓണം എത്തിയതോടെ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകളും മദ്യവും മറ്റും കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ കര്‍ശന പരിശോധനയുമായി പോലീസ്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും കൂട്ടുപുഴ – മാക്കൂട്ടം അതിര്‍ത്തിയില്‍ പരിശോധന നടക്കും. പരിശോധന കര്‍ശനമാക്കിയതിന്റെ ഭാഗമായി കൂട്ടുപുഴയിലെ പഴയപാലം പോലീസ് ബാരിക്കേഡ് വെച്ച്‌ അടച്ചു. പുതിയ പാലത്തിന് സമീപം പരിശോധന നടക്കുന്നതിനിടെ ചില വാഹനങ്ങള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ഇതുവഴി കടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതോടെ നടന്നു കടക്കുവാനുള്ള വഴിവെച്ച്‌ വാഹനങ്ങള്‍ കടന്നുപോകാത്ത വിധം പാലം ബാരിക്കേഡ് വെച്ച്‌ അടക്കുകയായിരുന്നു.

ഈ പാലം വഴി പേരട്ട, കോളിത്തട്ട്, ഉളിക്കല്‍ തുടങ്ങി മലയോരമേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും എന്നതും പ്രദേശവാസികള്‍ക്ക് പാലം അടക്കുക വഴി മറ്റ് പ്രശ്ങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും കണക്കിലെടുത്താണ് ഓണം കഴിയുന്നതുവരെ അടച്ചിടാന്‍ തീരുമാനിച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി തവണ ചെക്ക്പോസ്റ്റ് വഴി കടത്തി കൊണ്ടുവന്ന എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ പോലീസും, എക്‌സൈസും പിടികൂടിയിരുന്നു.

ഇത്തരം കടത്തുകാര്‍ വിദ്യാര്‍ത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് ഇവ കടത്തിക്കൊണ്ടുവരുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി കടത്തു കൂടാനുള്ള സാധ്യതയാണ് 24 മണിക്കൂറും പരിശോധന നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ബൈക്കുകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...