തൊടുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ‘കാട്സ് ‘സംഭരണ കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

അടിമാലി : തൊടുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ‘കാട്സ് ‘സംഭരണ കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച. സൊസൈറ്റിയുടെ മാങ്കുളത്തെ ഗോഡൗണില്‍ ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നതായിട്ടാണ് മൂന്നാര്‍ പോലീസില്‍ പരാതി ലഭിച്ചിട്ടുള്ളത്.
700 കിലോയോളം കുരുമുളക് നഷ്ടമായിട്ടുണ്ടെന്നാണ് സൊസൈറ്റി ഭാരവാഹികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. 86 ചാക്ക് കുരുമുളക് ഇവിടെ സൂക്ഷിച്ചിരുന്നതായിട്ടാണ് പ്രാഥമീകമായി സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പോലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

ഷട്ടറിന്റെ താഴ് അറത്തുമാറ്റിയ നിലയിലാണ്. ഗോഡൗണിന്റെ കാവലിനായി ഏല്‍പ്പിച്ചിരുന്ന ആള്‍ ലീവിലായിരുന്ന ദിവസമാണ് കവര്‍ച്ച നടന്നിട്ടുള്ളത്. വിവിധ ശാഖകള്‍ വഴി കര്‍ഷകരില്‍ നിന്നും സംഭരിച്ച കുരുമുളക് മൊത്തമായി മാങ്കുളത്തെ ഷട്ടര്‍ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും കുരുമുളക് ചുമവന്നുകൊണ്ട് പോയിരിക്കാന്‍ ഇടയില്ലെന്നാണ് പോലീസിന്റെ അനുമനം. ജീപ്പോ ഇതെ സൗകര്യമുള്ള മറ്റ് വാഹനത്തിലോ ആവാം കുരുമുളക് കടത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സിഐ മനേഷ് പൗലോസ് അറയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...