പുന്നമടയില്‍ വിജയഗാഥ രചിക്കാന്‍ വീണ്ടും ‘കുട്ടി ക്യാപ്റ്റന്‍’ ആദം പുളിക്കത്ര

For full experience, Download our mobile application:
Get it on Google Play

എടത്വാ: പുന്നമടയില്‍ വീണ്ടും വിജയഗാഥ രചിക്കാന്‍ ‘ഷോട്ട് പുളിക്കത്ര’ നീരണിഞ്ഞു. മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ ഷോട്ട് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുളയുടെ അധ്യക്ഷയില്‍ നടന്ന ചടങ്ങില്‍ രാവിലെ 10.30നും 11.30 നും മദ്ധ്യേ നീരണിഞ്ഞു. വഞ്ചിപ്പാട്ടിന്റെയും ആര്‍പ്പുവിളിയുടെയും മുകരിത അന്തരീക്ഷത്തില്‍ ക്യാപ്റ്റന്‍ ആദം പുളിക്കത്ര, ഷോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ചുമ്മാര്‍ പുളിക്കത്ര, മാനേജര്‍ റെജി വര്‍ഗ്ഗീസ് മാലിപ്പുറത്ത് എന്നിവരില്‍ നിന്നും പങ്കായങ്ങളും ഒന്നാം തുഴയും കൈനകരി വാരിയേഴ്‌സ് ബോട്ട് ക്ലബ് പ്രസിഡന്റ് കണ്ണന്‍ കെ.സി, സെക്രട്ടറി വിഷ്ണു ജയപ്രകാശ്, ജോ. സെക്രട്ടറി ജിതിന്‍ ഷാജി എന്നിവര്‍ ഏറ്റ് വാങ്ങി. സെലക്ഷന്‍ ട്രയല്‍ ജൂലൈ 30ന് ഞായാറാഴ്ച 10.30 ന് ചാവറ ബോട്ട് ജെട്ടിക്ക് സമീപം ആരംഭിക്കും. പുന്നമട കായലില്‍ ഓളങ്ങളെ കീറിമുറിച്ച് ഇരുകരകളിലുണ്ടായിരുന്ന കാണികളെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി 2019ല്‍ ആദം പുളിക്കത്ര ക്യാപ്റ്റന്‍ ആയി ഉള്ള ഷോട്ട് പുളിക്കത്ര വിജയിച്ചിരുന്നു. മാലിയില്‍ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരന്‍ 11 വയസുകാരനായ ആദം പുളിക്കത്ര തുടര്‍ച്ചയായി അഞ്ചാം തവണയാണ് ക്യാപ്റ്റന്‍ ആയി ഷോട്ട് പുളിക്കത്രയില്‍ എത്തുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 3 കളിവള്ളങ്ങള്‍ നിര്‍മ്മിച്ച് 4 തലമുറകള്‍ ജലോത്സവ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ ചെറുതല്ല. വള്ളംകളിയുടെ ആവേശം മുഴുവന്‍ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടന്‍ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടിലെ മൂന്നാമത്തെ കളിവള്ളമാണ് ഷോട്ട് പുളിക്കത്ര. ആദം പുളിക്കത്രയുടെ മുത്തച്ഛന്‍ ബാബു പുളിക്കത്ര നീറ്റിലിറക്കിയ ‘ഷോട്ട് ‘ കളിവള്ളം 36 തവണ തിരുത്തപെടാനാവാത്തവിധം നെഹ്‌റു ട്രോഫി ജലമേളയില്‍ വിജയം നേടിയിട്ടുണ്ട്. 1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. പിന്നീട് അത് പുതുക്കി പണിയുകയും ജയ് ഷോട്ട് എന്ന് പേരില്‍ നീരണിയുകയും ചെയ്തു. ഏറ്റവും പുതിയതായി 2017 ല്‍ നിര്‍മ്മിച്ച ‘ഷോട്ട് പുളിക്കത്ര’ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ ഉണ്ട്. സാബു നാരായണന്‍ ആചാരിയായിരുന്നു ശില്പി. പ്രവാസിയും ബിസിനസ്‌കാരനുമായ ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ – രെഞ്ചന ജോര്‍ജ് ദമ്പതികളുടെ മകനാണ് ആദം. ജോര്‍ജ്ജീന ജോര്‍ജ്ജ് ആണ് സഹോദരി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...