കുവൈറ്റ് : 2023 ജനുവരി 19 മുതൽ കുവൈറ്റിൽ 25,000 അനധികൃത പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരായവരെയാണ് നാടുകടത്തുന്നതെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഇറക്കിയ ഉത്തരവിൽ പറയുന്നു. അറേബ്യൻ ബിസിനസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകൾ ഉൾപ്പെടുന്നുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതെങ്കിലും പ്രവർത്തികൾ, ലഹരിക്കേസുകളിലുൾപ്പെട്ടവർ, ലഹരി വിതരണം ചെയ്തവർ, ഭിക്ഷാടനം തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരാണ് പുറത്താക്കപ്പെട്ടവരിൽ അധികവും. നിയമലംഘകർക്ക് അഭയം നൽകുന്ന കമ്പനികളോ സ്പോൺസർമാരോ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും കുവൈറ്റ് അധികൃതർ വ്യക്തമാക്കി. ഏകദേശം 100,000 ആളുകളാണ് കുവൈറ്റിൽ അനധികൃതമായി താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























