Tuesday, March 18, 2025 8:21 am

കുവൈത്ത് തീപിടിത്തം ; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവ്. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്ത് സ്വദേശികള്‍ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതല്‍ തടവില്‍ വെക്കാന്‍ ഉത്തരവിട്ടത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, കരുതിക്കൂട്ടിയല്ലാതെ പരിക്കേല്‍പ്പിക്കല്‍, അശ്രദ്ധ എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമായി നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഹവല്ലി മേഖലയിൽ കുവൈത്ത് ആഭ്യന്തര – പ്രതിരോധ മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അൽ സബാ തന്നെ വീണ്ടും നേരിട്ട് സന്ദർശനം നടത്തി.

ലാഭം മാത്രം നോക്കിയും തൊഴിൽ അവകാശങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകരുതെന്ന് മന്ത്രി നിർദേശിച്ചതായി മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. മതിയായ വിസ അടക്കം രേഖകൾ ഇല്ലാതെയും , നിയമം ലംഘിച്ചും ഉൾപ്പടെ കുവൈത്തിൽ തങ്ങുന്ന അനധികൃത താമസ – കുടിയേറ്റക്കാർക്ക് എതിരായ നടപടികളും വേഗത്തിലാക്കും. താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ചു രാജ്യത്ത് തങ്ങിയവരെ അതാത് രാജ്യത്തേക്ക് തിരികെ അയക്കാനും നടപടി തുടങ്ങി. റെസിഡൻസ് ആൻഡ് വർക്ക് ലോയുടെ ആർട്ടിക്കിൽ 20ന്റെ ലംഘനം ഉള്ള കേസുകളിൽ ആണ് നടപടി. നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ണായക യോഗം ഇന്ന്

0
ദില്ലി : ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച...

എംഡിഎംഎയുമായി യുവാവ് പിടിയിലായി

0
പാലക്കാട് : എംഡിഎംഎ വിൽക്കാനായി മണ്ണാർക്കാട് കോട്ടോപ്പാടത്ത് എത്തിയ യുവാവിനെ പോലീസ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രം

0
ന്യൂഡൽഹി : ചൈനയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക...

താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെം​ഗളൂരുവിൽം കണ്ടെത്തിയതായി...