ജിസിസി രാജ്യങ്ങളിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ പുകവലിക്കാർ ഉള്ള രാജ്യം കുവൈത്തെന്ന് കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ പുകവലിക്കാർ ഉള്ള രാജ്യം കുവൈത്തെന്ന് കണക്കുകൾ. കുവൈത്ത് സിറ്റിയിൽ നടന്ന ദേശീയ ബോധവൽക്കരണ ശിൽപശാലയിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ ആരോഗ്യ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, കുവൈത്തിലെ പുരുഷന്മാരിൽ 41 ശതമാനം പേർ പുകവലിക്കുന്നവരാണ്. ഇത് യുഎഇ (35 ശതമാനം), ബഹ്‌റൈൻ (33 ശതമാനം) എന്നീ രാജ്യങ്ങളിലെ നിരക്കുകളെക്കാൾ കൂടുതലാണ്.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നാഷണൽ കാൻസർ ബോധവത്കരണ കാമ്പയിൻ അവരുടെ ‘പിങ്ക് ലൈഫ്‌ലൈൻ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിലെ എപ്പിഡെമിയോളജി ആൻഡ് കാൻസർ രജിസ്ട്രി യൂണിറ്റ് മേധാവി ഡോ. അമാനി അൽ-ബാസ്മിയാണ് ഈ വിവരങ്ങൾ അവതരിപ്പിച്ചത്. ‘പുകവലിയും സ്തനാർബുദവും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലായിരുന്നു ശിൽപശാല. മേഖലയിലുടനീളമുള്ള പുകയില ഉപയോഗത്തിന്റെ വർധിച്ചുവരുന്ന ആരോഗ്യപരമായ അപകടങ്ങളിലേക്കും ഇത് വെളിച്ചം വീശുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...