വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കനത്ത മഴയില്‍ മാലിന്യ ടാങ്കിനായി എടുത്ത വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആലുവ സ്വദേശി മുഹമ്മദ് സിനാന്‍(15) ആണ് ചികിത്സയിലിക്കെ അപകടം നടന്ന് പത്താം ദിവസം മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. കൊടിയത്തൂര്‍ ബുഹാരി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു സിനാന്‍.

കഴിഞ്ഞ ഒക്ടോബര്‍ 20നാണ് അപകടം നടന്നത്. കൊടിയത്തൂര്‍ ആലിങ്ങലിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ മാലിന്യ ടാങ്കിനായി നിര്‍മിച്ച കുഴിയില്‍ കുട്ടി വീഴുകയായിരുന്നു. മഴ പെയ്ത് കുഴിയാകെ വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. പന്തിന് പിന്നാലെ ഓടിയപ്പോള്‍ കുഴിയില്‍ വീണുപോവുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...