മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ആൾ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പോലീസ് മോചിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പോലീസ് മോചിപ്പിച്ചു. അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. ഇയാളെ പോലീസ് പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു.

അഭിനയ ക്ലാസില്‍ അതിനാടകീയമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം രോഹിത് ഷൂട്ട് ചെയ്ത ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിനുള്ള സാഹചര്യമൊരുക്കിയില്ലെങ്കില്‍ താന്‍ തീയിടുമെന്നും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് വിഡിയോയില്‍ പറയുന്നത്. ഇയാള്‍ ആരെ അഭിമുഖീകരിച്ചുകൊണ്ടാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. എനിക്ക് ചില നിസാരമായ, ധാര്‍മികമായ ചില ആവശ്യങ്ങളുണ്ട്. അത് നേടിയെടുക്കാനുള്ള പദ്ധതിയാണ് ഇതെന്നും തനിക്ക് പണം വേണ്ടെന്നും താന്‍ തീവ്രവാദിയല്ലെന്നും രോഹിത് വിഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

ആർഎസ്എസ് ആക്രമികൾ ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്തും കോൺ​ഗ്രസ് ഇതുതന്നെയല്ലേ ചെയ്തതെന്ന് പ്രശ്സത സാഹിത്യകാരൻ...

0
തിരുവനന്തപുരം: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെതിരെ വ്യാപകമായ...

തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയത്...

0
തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത്...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി, ഡോക്ടർക്കെതിരെ കേസ്

0
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്ന പരാതിയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍...