പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ കെവി ശശികുമാറിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം നേതാവും സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനുമായ കെവി ശശികുമാറിന് ജാമ്യം. രണ്ട് പോക്‌സോ കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതി. കഴിഞ്ഞ മെയിലാണ് ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്‌റ്റേയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അന്‍പതിലധികം പീഡനപരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. നിരവധി കുട്ടികളുടെ പരാതി ലഭിച്ചിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആരോപിച്ചിരുന്നു. മലപ്പുറം നഗരസഭാംഗമായിരുന്നു ശശികുമാര്‍. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭാംഗത്വം ശശികുമാര്‍ രാജിവെച്ചിരുന്നു. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...