പിണറായി കേരളത്തിന്റെ അഭിമാനം ; കെ റെയിലിനും അകമഴിഞ്ഞ പിന്തുണ – കെ വി തോമസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അഭിമാനത്തോടെയും സന്തോഷത്തോടെയും കൂടിയാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.
ഇതിന് അവസരം നല്‍കിയ എന്ത് തീരുമാനമെടുക്കണമെന്ന് എന്നെ ഉപദേശിച്ച പിണറായി വിജയനോട് നന്ദി പറയുകയാണെന്നും സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ പങ്കെടുത്തത് ശരിയായെന്ന് നിങ്ങളെ കാണുമ്പോള്‍ എനിക്ക് തോന്നുന്നു. അതു പോലെ കോണ്‍ഗ്രസിനും കരുത്താകുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കില്‍ ഇത്തരം പരിപാടിയില്‍ നിങ്ങളും പങ്കെടുക്കണം എന്നാണ് സഹപ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത്.

കെ റെയിലിന് പിന്തുണച്ചു എന്നതാണ് എന്നെ കുറിച്ചുള്ള ആരോപണം. നാടിന് ഗുണകരമായ പദ്ധതിക്കൊപ്പം നമ്മള്‍ നില്‍ക്കണം. വികസനത്തില്‍ രാഷ്ട്രീയമില്ല. മെട്രോ യാഥാര്‍ഥ്യമായത് ഒന്നിച്ച്‌ നിന്നപ്പോഴാണ്. വികസന പ്രവര്‍ത്തികള്‍ക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരും. മുന്‍പും പല പദ്ധതികള്‍ക്കും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതില്‍ പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതിന് പകരം പിറണായിയാണ് പദ്ധതി കൊണ്ടുവരുന്നത് എന്നതുകൊണ്ട് അംഗീകരിക്കില്ല എന്ന് പറയരുത്. കൊള്ളാവുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കേരളത്തിന്റെ അഭിമാനമാണ് അദ്ദേഹം. സ്വന്തം അനുഭവത്തില്‍ നിന്നാണ് താന്‍ ഇത് പറയുന്നതെന്നും കെ വി തോമസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...