ചിലർ കെ.വി തോമസിന്‍റെ മൂക്ക് ചെത്തിക്കളയുമെന്ന് പറഞ്ഞു, ഒരു ചുക്കും സംഭവിച്ചില്ല ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് ചിലര്‍ പ്രഖ്യാപിച്ചിരുന്നെന്നും അദ്ദേഹത്തിന്‍റെ മൂക്ക് ചെത്തിക്കളയുമെന്നെല്ലാം പറയുന്നത് കേട്ടിരുന്നെന്നും എന്നാല്‍ ഒരു ചുക്കും സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പങ്കെടുക്കുന്നു എന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പക്ഷേ, അതിനെക്കാള്‍ എല്ലാം അപ്പുറമാണ് പ്രഫ. കെ.വി തോമസിനെക്കുറിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യങ്ങള്‍. ഞങ്ങള്‍ കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവായി തന്നെയാണ് അദ്ദേഹം ഇതില്‍ പങ്കെടുക്കുന്നത്. ചിലര്‍ അദ്ദേഹത്തിന്‍റെ മൂക്ക് ചെത്തിക്കളയുമെന്നെല്ലാം പറയുന്നത് കേട്ടു. പങ്കെടുക്കില്ല എന്ന് ചിലര്‍ അങ്ങ് പ്രഖ്യാപിച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഉത്കണ്ഠ ചിലര്‍ക്ക് ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആ നിലക്ക് തന്നെ കോണ്‍ഗ്രസ് നേതാവായി അദ്ദേഹം പങ്കെടുക്കുകയാണ്.

ഇനി നാളത്തെ കാര്യം. അതും വലുതൊന്നും സംഭവിക്കാനില്ല എന്ന് തന്നെയാണ് ഇതില്‍ നിന്നെല്ലാം കാണേണ്ടത്.’ -പിണറായി വിജയന്‍ പറഞ്ഞു. വൈകുന്നേരം അഞ്ചോടെയാണ് സെമിനാറിന് തുടക്കമായത്. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച്‌ സെമിനാര്‍ വേദിയിലെത്തിയ കെ.വി തോമസിനെ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. കെ.വി തോമസ് കാണിച്ചത് ധീരതയാണെന്നാണ് സ്വാഗത പ്രസംഗത്തില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സെമിനാറില്‍ മുഖ്യാതിഥിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...