കെ സുധാകരന്‌ പ്രത്യേക അജണ്ട ; അച്ചടക്കസമിതിക്ക്‌ മുമ്പിലും അധിക്ഷേപിച്ചു : കെ വി തോമസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ സുധാകരന് കോണ്‍ഗ്രസില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് പ്രൊഫ. കെ വി തോമസ്. എഐസിസി അച്ചടക്കസമിതി നടപടിയെടുത്താലും അവസാനംവരെ കോണ്‍ഗ്രസുകാരനായി തടരും ആര്‍ക്കും പുറത്താക്കാനാകില്ല. സമൂഹമാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും കെ വി തോമസ് പറഞ്ഞു.

എന്നെ മാത്രമല്ല, രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയുമെല്ലാം അധിക്ഷേപിക്കുകയാണ്. കെപിസിസി പ്രസിഡന്റിന്റെ നടപടി മര്യാദയല്ല. ഒരുതെറ്റും ചെയ്തിട്ടില്ല. അച്ചടക്കസമിതിക്ക് മറുപടി നല്‍കാന്‍ 48 മണിക്കൂര്‍ മതി. അപക്വമായി പെരുമാറുന്ന മാധ്യമപ്രവര്‍ത്തകരാണ് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അനാവശ്യമായി മക്കളെ ഇതിലേക്ക് വലിച്ചിഴക്കുകയാണ്.

കെപിസിസി പ്രസിഡന്റിന്റെ നടപടികള്‍ ശരിയാണോ എന്ന് ജനം തീരുമാനിക്കട്ടെ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയേ പറ്റൂ എന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെങ്കിലും താന്‍ പോകില്ലെന്നും കെ വി തോമസ് പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ എന്തെങ്കിലും പദവിയുടെ ആവശ്യമില്ല – കെ വി തോമസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...

പെല്ലറ്റ് ഗൺ ആക്രമണം : പരിക്കേറ്റയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി ;...

0
ന്യൂഡൽഹി : ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ...