ജനനായകൻ ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും ; മുന്നറിയിപ്പുമായി നിർമാതക്കൾ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമാതാക്കൾ. ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയുന്നത് ഗുരുതരമായ കുറ്റമാണെന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. എക്‌സ്. കോം, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, വെബ്‌സൈറ്റുകൾ തുടങ്ങിയവയിലോ മറ്റേതെങ്കിലും ഡിജിറ്റൽ സ്‌പെയ്‌സിലോ പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ നിയമോപദേശകൻ മുഖേന നോട്ടീസ് പുറപ്പെടുവിച്ച നിർമ്മാതാക്കൾ ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അനധികൃതമായ ഉള്ളടക്കം പങ്കിടുന്നത് കണ്ടെത്തിയാൽ ഉടനടി സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ പ്രതികരണവുമായി നടൻ ശിവകാർത്തികേയൻ രം​ഗത്ത് എത്തിയിട്ടുണ്ട്. “നൂറുകണക്കിന് ആളുകൾ ചോരയും വിയർപ്പുമൊഴുക്കി അത്രമേൽ ആഗ്രഹത്തോടെയാണ് ഓരോ സിനിമയും നിർമിക്കുന്നത്. ദയവുചെയ്ത് തിയേറ്റർ റിലീസിന് കാത്തിരിക്കൂ. തിയേറ്ററിൽത്തന്നെ സിനിമ കാണൂ. ഇങ്ങനെയൊരു സംഭവത്തിന് ഉത്തരവാദികളാരായാലും അവർക്കെതിരെ കർശന നടപടി എടുക്കണം. കഴിവിനേയും കഠിനാധ്വാനത്തേയും സിനിമാ മേഖലയേയും ദയവുചെയ്ത് മാനിക്കൂ”, എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...