കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റും തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സ്ഥാപക നേതാക്കളിലൊരാളുമായ തിരൂരിലെ പുതിയ മാളിയേക്കല്‍ പി.എം സെയ്തലവി തങ്ങള്‍ (80) അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 11ന് തിരൂര്‍ നടുവിലങ്ങാടി ജുമാമസ്ജിദില്‍. തുടര്‍ന്ന് പകര അങ്ങാടി പള്ളി കുടുംബ ഖബര്‍സ്ഥാനില്‍ ഖബറടക്കം. ചേംബര്‍ ഓഫ് കോഴമേഴ്‌സ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താനാളൂര്‍ പകര സ്വദേശിയായ ഇദ്ദേഹം നടുവിലങ്ങാടിയിലായിരുന്നു താമസം.

തിരൂരിലെ പഴയകാല വെസ്റ്റേണ്‍ പ്ലൈവുഡ് വ്യാപാരിയായിരുന്നു. തിരൂര്‍ സിറ്റി ഹോസ്പിറ്റല്‍ മാനേജരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗായകന്‍ കെ.ജെ യേശുദാസിന്റെ അടുത്ത സുഹൃത്താണ്. നിരവധി തവണ യേശുദാസ് ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ : വളപട്ടണം പി.സി.കെ തങ്ങളുടെ മകള്‍ റൗളാ ബീവി. മക്കള്‍ : സലീന പൂക്കോയ, സറീന സലാം, നസീമ, ഫരീദ ഉസ്മാന്‍, തസ്‌നി. മരുമക്കള്‍ : പൂക്കോയ തങ്ങള്‍ പാലത്തിങ്കര, വിപിസി കോയ തങ്ങള്‍ പൊന്നാനി, ഉസ്മാന്‍ തങ്ങള്‍ കരുബില്‍, പരേതനായ കുഞ്ഞിമോന്‍ തങ്ങള്‍ കരിപ്പോള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...