തിങ്കളാഴ്ച മുതല്‍ എല്ലാ കടകളും ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന. എന്നാല്‍ ഈ ശനിയാഴ്ചയും ഞായറാഴ്ചയുമുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലെ തീരുമാന പ്രകാരം തുടരുകയും ചെയ്യും.

വ്യാപാരികളുടെ ആവശ്യം നാളെ ദുരന്തനിവാരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി വ്യാപാരികളെ അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമ്പോള്‍ ഇതു സംബന്ധിച്ച്‌ അറിയിപ്പുണ്ടാകാനാണ് സാധ്യത. ഓണം വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഒഴിവാക്കുമെന്നാണ് നിലവിലെ സൂചന.

മാത്രമല്ല ഒന്നിടവിട്ട ദിവസങ്ങളിലെ അടച്ചിടല്‍ ഗുണത്തേക്കാളുപരി കോവിഡ് വ്യാപനത്തിനും ദോഷം ചെയ്യുന്നുവെന്നാണ് പൊതു നിഗമനം. സിപിഎമ്മില്‍ പോലും ഒന്നിടവിട്ട ദിവസത്തെ കടയടപ്പിനും ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണിനും എതിരായ അഭിപ്രായത്തിനാണ് മുന്‍തൂക്കം.

തുറക്കുന്ന ദിവസങ്ങളില്‍ കടയിലും റോഡുകളിലുമുണ്ടാകുന്ന തിരക്ക് അനിയന്ത്രിതമായതോടെയാണ് കടയടപ്പിനെതിരെ വ്യാപാരികളും പൊതു സമൂഹവും രംഗത്തിറങ്ങിയത്. ഇതു മൂലം നാടിന്റെ  സാമ്പത്തിക മേഖല വന്‍ തകര്‍ച്ചയാണ് നേരിടുന്നത്.

പാറമട സമരസമിതി പ്രസിഡന്റിനെ വധിക്കുമെന്ന് ആനിക്കാട്ടെ ക്രഷര്‍ മുതലാളിയുടെ ഭീഷണി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...