ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക് ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലേക്ക്. പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് തെരഞ്ഞെടുപ്പോടെ തിരശ്ശീല വീഴുന്നത്. 650 സീറ്റുകളിൽ 370ലും വിജയിച്ച് ലേബർ പാർട്ടി കേവല ഭൂരിപക്ഷം മറികടന്നതായാണ് വിവരം. അതേസമയം, തെരഞ്ഞെടുപ്പിന്റെ അന്തിമഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബ്രിട്ടനിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളോട് കെയ്ർ സ്റ്റാർമറുടെ പ്രതികരണം. ബ്രിട്ടന്റെ പൊളിച്ചെഴുത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പുതിയൊരു അധ്യായം ഇവിടെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ലേബർ പാർട്ടിയെ അഭിനന്ദിച്ചു.
മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായത്. സാമ്പത്തിക മേഖലയിലെ തകർച്ച, ആരോഗ്യ മേഖലയിലെ പ്രതിസന്ധി, അഭയാർഥികളുടെ കുടിയേറ്റം എന്നിവയായിരുന്നു ഇത്. 33 ശതമാനമാണ് ലേബർ പാർട്ടിയുടെ വോട്ട് വിഹിതം. കൺസർവേറ്റീവ് പാർട്ടിക്കിത് 23 ശതമാനമാണ്. റിഫോം യുകെ എന്ന പുതിയ പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. ഇത്തവണ അക്കൗണ്ട് തുറക്കാനും പാർട്ടിക്കായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...