ലഡാക്കിലും ജമ്മു കശ്‌മീരിലുo പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും. ലഡാക്കിലും ജമ്മു കശ്‌മീരിലുമായിരിക്കും അദ്ദേഹം സന്ദര്‍ശനം നടത്തുക. കരസേനാമേധാവി എം.എം നരവനെയും അദ്ദേഹത്തിന് ഒപ്പമുണ്ടാകും. ജൂ​ലൈ 17ന് ലഡാക്കും 18ന് ജമ്മു കശ്‌മീരിലുമാകും സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതിര്‍ത്തി സന്ദര്‍ശനത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് പ്രതിരോധമന്ത്രിയും അതിര്‍ത്തിയിലേക്ക് യാത്ര തിരിക്കുന്നത്.

സേനകള്‍ക്കായി ആയുധസമാഹരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. റഷ്യയില്‍ നിന്നും കരാറായ ആയുധങ്ങള്‍ അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. വ്യോമസേനയുടെ സുഖോയ്-30, മിഗ്-29 വിമാനങ്ങളില്‍ വിന്യസിക്കാനുള്ള ആയുധങ്ങളും യന്ത്രഭാഗങ്ങളും ഉടന്‍ ഇന്ത്യയിലെത്തിക്കും. കൂടാതെ നാവിക സേനയ്ക്കായി മിഗ്-29കെ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകളില്‍ വിന്യസിക്കാനുള്ള ആയുധങ്ങള്‍, കരസേനയ്ക്കായി ടി-90 ടാങ്കുകള്‍ എന്നിവയാണ് ഉടനടി ഇന്ത്യയിലെത്തിക്കുന്നത്.

അടുത്തയിടെ റഷ്യ സന്ദര്‍ശിച്ച രാജ്നാഥ് സിംഗ് അവിടുത്തെ ഉപപ്രധാനമന്ത്രി യൂറി ഇവാനോവിച്ച്‌ ബോറിസോവുമായി ചര്‍ച്ച നടത്തിയിരുന്നു. ആയുധ വിതരണം ത്വരിത ഗതിയിലാക്കാന്‍ അന്ന് ഇരു നേതാക്കളും തമ്മില്‍ ധാരണയായിരുന്നു. ചര്‍ച്ചകളുടെ ഫലമായി അതിര്‍ത്തിയില്‍ ചൈനയുമായി നിലനിന്നിരുന്ന സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...