നടുറോഡിൽ വനിതാ അഭിഭാഷകയെ മർദ്ദിച്ചു, അടിവയറ്റിൽ ചവിട്ടി ; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബംഗ്ലൂരു : കര്‍ണാടകയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വനിതാ അഭിഭാഷകയ്ക്ക് മര്‍ദ്ദനം. ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മഹന്തേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാഗല്‍കോട്ട് ടൗണില്‍ വെച്ച്‌ സംഗീതയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് തെറിച്ച്‌ വീണ് തലയ്ക്കും പരിക്കേറ്റു. ഭര്‍ത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സംഗീതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബിജെപി ജനറല്‍ സെക്രട്ടറി രാജു നായ്ക്കറുമായുള്ള വസ്തു തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് സംഗീത പറഞ്ഞു. രാജു നായ്ക്കറുടെ അനുയായിയാണ് മഹന്തേഷ്. സംഗീത താമസിച്ചിരുന്ന കുടുംബവീട് അമ്മാവന്‍ രാജു നായ്ക്കര്‍ക്ക് ചെറിയ തുകയ്ക്ക് വിറ്റിരുന്നു. മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് അമ്മാവന്‍ വില്‍പ്പന നടത്തിയത്. പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മര്‍ദ്ദനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...