പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം ; യുവതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതി പോലീസ് പിടിയില്‍. ഇരുപത്തിയൊന്നുകാരിയായ അസം സ്വദേശിനിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ആണ്‍കുട്ടിയുമായുള്ള സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെ ഒരുമിച്ച്‌ ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാല്‍ നാട്ടില്‍ നിന്നാല്‍ കല്യാണം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം കല്‍ക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോകുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

കല്‍ക്കട്ടയിലെത്തിയ ശേഷം പലതവണകളായി യുവതി ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയെത്തുടര്‍ന്ന് ആരംഭിച്ച പോലീസ് കല്‍ക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസ് യുവതിക്കെതിരെ പോക്‌സോ കേസ്സ് റജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...