കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതി അടക്കം ആറ് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതി അടക്കം ആറ് പേര്‍ അറസ്റ്റില്‍. രോഹിണി ജില്ലയിലെ റിതാലയില്‍ താമസിക്കുന്ന പ്രദീപിനെ (35) കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ ഭാര്യ സീമ, റിങ്കു പന്‍വാര്‍ (22), സൗരഭ് ചൗധരി (23), പ്രശാന്ത് (22), പര്‍വീന്ദര്‍ (23), വിഷന്‍ കുമാര്‍ (18) എന്നിവര്‍ അറസ്റ്റിലായത്. സീമയും കാമുകനായ ഗൗരവ് തിയോടിയയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ക്ഷീര കര്‍ഷകനായ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം താമസിക്കാന്‍ തീരുമാനിച്ച സീമ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഇതിനായി അഞ്ച് യുവാക്കള്‍ക്ക് നാല് ലക്ഷം രൂപ വീതമാണ് സീമ നല്‍കിയത്.

ക്വട്ടേഷന്‍ ഏറ്റെടുത്ത യുവാക്കള്‍ തിങ്കളാഴ്ച രോഹിണിയിലെ ഹെലിപോര്‍ട്ട് റോഡില്‍ വച്ച്‌ പ്രദീപിനു നേരെ നിറയൊഴിച്ചു. അതുവഴി വന്ന യാത്രക്കാരാണ് പ്രദീപ് വെടിയേറ്റ് കിടക്കുന്ന കാര്യം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി ഇയാളെ ബാബാ സാഹിബ് അംബേദ്കര്‍ ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഭവം പുറത്തുവന്നത്. കേസില്‍ പ്രദീപിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. പ്രതികളില്‍ നിന്നും തോക്കുകളും, വെടിയുണ്ടകളും മറ്റ് ആയുധങ്ങളും, രണ്ട് ബൈക്കുകളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ സ്ഥാപനങ്ങളുടെ താക്കീതിന് പുല്ലുവില ; ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്‌ളക്‌സ് ബോര്‍ഡുകൾ നീക്കിയില്ല

0
തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം...

റഷ്യൻ സമുദ്ര മേഖലയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം ; ഇന്ത്യൻ പൗരൻ...

0
മോസ്കോ: റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...