പരാതി നല്‍കാനെത്തിയ വീട്ടമ്മയോട് സിഐ മോശമായി പെരുമാറിയതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പരാതി നല്‍കാനെത്തിയ വീട്ടമ്മയോട് പട്ടണക്കാട് സിഐ മോശമായി പെരുമാറിയതായി ആക്ഷേപം. അരൂര്‍ സ്വദേശിയായ ഷിനു വിനോദാണ് സിഐ ക്കെതിരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ ബൈക്കിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോഴാണ് വീട്ടമ്മയോട് പട്ടണക്കാട് സിഐ മോശമായി പെരുമാറിയത്. ഇക്കഴിഞ്ഞ രണ്ടാം തീതിയാണ് സംഭവം. പരാതി നല്‍കാനെത്തിയ തന്നോട് ക്രിമിനലിനോടെന്ന പോലെയാണ് സിഐ പെരുമാറിയതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. കൊട്ടാരക്കരയില്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങവെ പട്ടണക്കാട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പത്മാക്ഷി കവലയില്‍ വെച്ച് പിന്നാലെ എത്തിയ ബൈക്ക് തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിലിടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ബൈക്ക് യാത്രികരോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അംഗം സാബുവിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി ഷിനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സിഐ മോശമായി സംസാരിക്കുകയും മക്കളുടെ മുന്നില്‍ വെച്ച് തന്നെ അപമാനിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതിയില്‍ പയുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും സിഐ യുടെയും നിര്‍ദേശ പ്രകാരം, തന്നെ കൈയേറ്റം ചെയ്ത സുധീര്‍ എന്നയാളെക്കൊണ്ട് പരാതി എഴുതി വാങ്ങുകയും തനിക്കെതിരെ കേസെടുക്കുകയും ചെയ്തതായും ഷിനി പറഞ്ഞു. അപകടത്തില്‍ തന്റെ കാറിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നേടിത്തരാനോ സംഭവത്തില്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയോ ചെയ്യാതെ മോശമായി പെരുമാറുകയും തനിക്കെതിരെ വ്യാജ പരാതി എഴുതി വാങ്ങി കേസെടുക്കുകയും ചെയ്ത പട്ടണക്കാട് സിഐ ക്കെതിരെ നടപടിയെടുക്കണമെന്ന് ഷിനു ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...