ലഗേജിന് ടിക്കറ്റെടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കo : അന്യസംസ്ഥാന തൊഴിലാളി വനിതാ കണ്ടക്ടറെ തൊഴിച്ചുവീഴ്ത്തി കൈ ചവട്ടിയൊടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ലഗേജിന് ടിക്കറ്റെടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ അന്യസംസ്ഥാന തൊഴിലാളി കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ തൊഴിച്ചുവീഴ്ത്തി കൈ ചവട്ടിയൊടിച്ചു. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടറായ രോഷ്നിക്കാണ് (35) പരിക്കേറ്റത്.

മഹാരാഷ്ട്ര സ്വദേശി ഓംപ്രകാശിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. രോഷ്നിയുടെ വലതുകൈയ്ക്കാണ് ഒടിവ്. നെഞ്ചിലും മുതുകത്തും പരിക്കുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രോഷ്നിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചിന്നക്കടയിലായിരുന്നു സംഭവം. ആറ്റിങ്ങല്‍ സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഓംപ്രകാശ് ബസിന്റെ മുന്‍സീറ്റിലാണ് ഇരുന്നത്. പിന്നിലെ സീറ്റിനടിയില്‍ പെട്ടി കണ്ട കണ്ടക്ടര്‍ ആരുടേതെന്ന് തിരക്കിയിട്ടും പ്രതികരണം ഉണ്ടായില്ല. ചിന്നക്കടയിലെത്തിയപ്പോള്‍ ഓംപ്രകാശ് സീറ്റിനടിയില്‍ നിന്ന് പെട്ടിയെടുത്ത് ഇറങ്ങാനൊരുങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ലഗേജ് ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ഓംപ്രകാശ് ആക്രമിക്കുകയായിരുന്നു. രോഷ്നി തൊഴിയേറ്റ് വീണ ശേഷവും ഓംപ്രകാശ് അക്രമം തുടര്‍ന്നു. ബസിലെ യാത്രക്കാരാണ് ഓംപ്രകാശിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...