ഇരട്ടക്കുട്ടികളുടെ മുഖം ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : ജന്മം നല്‍കിയ കണ്‍മണികളെ കാണാന്‍ കണ്ണു തുറക്കാതെ കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ(24) ആണ്‌ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് മരണം. ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.

അണുബാധയെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൃഷ്ണപ്രിയയുടെ പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായഹസ്തം നീട്ടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് സ്കൂൾ നിയമനം : 2 വർഷം ഭിന്നശേഷിക്കാരില്ലെങ്കിൽ പൊതുവിഭാഗത്തിൽനിന്ന് നിയമിക്കാം ; സർക്കാർ...

0
തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ട തസ്തികകളിൽ നിയമിക്കാനായി 2...

ഇഡി ആക്രമണക്കേസ് ; ‌ഒരു പ്രതി കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച...

അന്താരാഷ്ട്ര ഐക്യദാർഢ്യം ശക്തിപ്പെടുത്തും ; സിപിഎം പ്രതിനിധിസംഘം ജീവൻരക്ഷാ മരുന്നുകളുമായി ക്യൂബയിലേക്ക്

0
ന്യൂഡൽഹി : ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധിസംഘം ക്യൂബയിലേക്ക് പുറപ്പെട്ടു. പൊളിറ്റ്...

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി ; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

0
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ...