വിഷവാതകം ശ്വസിച്ച്‌ യുവതി മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ വിഷവാതകം ശ്വസിച്ച്‌ യുവതി മരിച്ചനിലയില്‍. 25 വയസുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനെയാണ് വിഷവാതകമായ ഹീലിയം ഗ്യാസ് ശ്വസിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ഇന്ദുവാണ് മരിച്ചത്. നാലുമാസം മുമ്പായിരുന്നു വിവാഹം. തന്നെ ശല്യപ്പെടുത്തരുത് എന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം വാതില്‍ അടച്ച യുവതിയെ പിന്നീട് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്ലാസ്റ്റിക് ബാഗ് കൊണ്ട് മുഖം മൂടിയ നിലയിലായിരുന്നു. ട്യൂബ് ഉപയോഗിച്ച്‌ ഹീലിയം ഗ്യാസ് ശ്വസിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.കോയമ്പത്തൂരിലെ സ്വകാര്യ ഐടി സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയത്. മൃതദേഹത്തിന് അരികില്‍ നിന്നാണ് ഹീലിയം ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് ഹീലിയം ഗ്യാസ് സിലിണ്ടര്‍ യുവതി വാങ്ങിയതെന്നും ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നും പോലീസ് പറയുന്നു. യുവതിയുടെ മാതാപിതാക്കളെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്ത് വരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി

0
ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ...

പ്ലസ് വൺ പ്രവേശനം : അവസാന അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ്...

കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഒമാൻ

0
മസ്കറ്റ് : സഹോദരരാജ്യങ്ങളായ ബഹ്റൈനും കുവൈത്തിനും നേർക്ക് ഞായറാഴ്ച പുലർച്ചെയുണ്ടായ സൈനിക...

ഇ ഡി ആക്രമണക്കേസ് ; അസാധാരണ നടപടിയുമായി സര്‍ക്കാര്‍

0
തിരുവനന്തപുരം : ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി പ്രോസിക്യൂട്ടർ വാദിച്ച നടപടിയിൽ...