വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ (25) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴീക്കോട് ചുങ്കത്താണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീടിനു പിറകിലെ നാലു റിങ്ങുകളുള്ള വെള്ള ടാങ്കില്‍ മുങ്ങിയ നിലയില്‍ സോണിയയെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ യുവതിയുടെ മരണത്തില്‍ സംശയം ഉന്നയിച്ച്‌ അച്ഛന്‍ രം​ഗത്തെത്തി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം സംസ്കരിക്കും. അലന്‍ ഈശ്വര്‍ മകനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....