വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ യുവതിയുടെ മരണം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്‌ഷന്‍ പുതുമനയില്‍ സെന്തില്‍ കുമാറിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഡോക്ടറെ മര്‍ദിച്ചെന്ന കുറ്റത്തിനു പുറമേ ആശുപത്രി സംരക്ഷണ നിയമം ലംഘിച്ചു, ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്തിയാണ് കേസെടുത്തത്.

സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഐഎംഎ ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തുകയും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. 23നു പുലര്‍ച്ചെ 1.20ന് ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോ.മേരി ഫ്രാന്‍സിസിനെ ആക്രമിച്ചെന്നാണു കേസ്.

സൂപ്പര്‍ സ്പെഷ്യല്‍റ്റി ബ്ലോക്കിലെ ന്യൂറോ വിഭാഗം ഓപ്പറേഷന്‍ തിയറ്ററിനു മുന്നിലായിരുന്നു സംഭവം. സെന്തിലിന്റെ ഭാര്യ ശുഭ(46)യ്ക്ക് ബ്രെയിന്‍ ട്യൂമറായിരുന്നു.ഈ മാസം 6ന് ആണ് സൂപ്പര്‍ സ്പെഷ്യല്‍റ്റിയില്‍ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയും അപകടസാധ്യതയും ബന്ധുക്കളെ അറിയിച്ച ശേഷം 21ന് ശസ്ത്രക്രിയ നടത്തി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ 23നു മരിച്ചു. മരണം വിവരം അറിയിച്ചപ്പോള്‍ പ്രകോപിതനായ പ്രതി തന്റെ വയറ്റില്‍ ചവിട്ടിയെന്നാണ് ഡോക്ടറുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...