27.6 C
Pathanāmthitta
Friday, June 9, 2023 10:50 pm
smet-banner-new

ചീര വീട്ടില്‍ കൃഷി ചെയ്യാം ; അറിയേണ്ടത്

തൃശൂര്‍ : വിവിധ തരം ഇലക്കറികള്‍ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രാസവളങ്ങള്‍ ചേർത്ത ചീരയാണ് ഇന്ന് കൂടുതലും വിൽക്കപ്പെടുന്നത്. ചീര നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. വീട്ടില്‍ ചീര കൃഷി ചെയ്യാന്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണമെന്ന് നോക്കാം…

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

വിത്തും വിതയും : ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്ക്കുമ്പോൾ സെന്റിനു 10 ഗ്രാം വിത്ത് മണലുമായി കൂട്ടിക്കലർത്തി പാകണം. പറിച്ചു നടുന്ന രീതിയിലാണെങ്കിൽ സെന്റിനു രണ്ടു ഗ്രാം വിത്തു മതിയാകും. മനോരമ ആഴ്ചപ്പതിപ്പു വഴി നൽകുന്നത് ഒരു ഗ്രാം ചീര വിത്തുകളാണ്.

KUTTA-UPLO
bis-new-up
self
rajan-new

നിലമൊരുക്കലും വളപ്രയോഗവും : നല്ല വെളിച്ചവും നീർവാർച്ചയുള്ളതുമായ സ്ഥലമാണ് കൃഷിക്കനുയോജ്യം. ഒരു മീറ്റർ വീതിയിലും 20–30 സെ.മീ. ഉയരത്തിലും തറകൾ ഉണ്ടാക്കി 15–20 സെ.മീ. അകലത്തിൽ വരികളിൽ പൊടിമണലുമായി കൂട്ടിക്കലർത്തി വിത്തിടണം. ഉറുമ്പിന്റെ ഉപദ്രവം ഒഴിവാക്കാൻ ചാരമോ മഞ്ഞൾപ്പൊടിയോ വിതറാം. മൂന്നാഴ്ച പ്രായമായ (3–4 ഇലകൾ ഉള്ള) തൈകൾ പറിച്ചുനടാം. മഴക്കാലത്ത് വാരങ്ങളിൽ നടുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ മണ്ണിൽ കൂട്ടിയിളക്കണം. അതിനു ശേഷം ആഴ്ചതോറും ജൈവസ്ലറി തളിക്കാവുന്നതാണ്.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

ജൈവസ്ലറി തയാറാക്കുന്ന വിധം : 100 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്കും ഒരു പിടി ചാരവും 100 ഗ്രാം ചാണകവും കൂടി ഒരു ലീറ്റർ വെള്ളത്തിൽ നാലോ അഞ്ചോ ദിവസം പുളിക്കുവാൻ അനുവദിക്കുക. ഇതിന്റെ തെളിവെള്ളം ഇരട്ടി വെള്ളവും ചേർത്ത് ആഴ്ചതോറും തളിക്കുക.

വിള പരിചരണം : കളകൾ യഥാസമയം നീക്കംചെയ്യുക. ചെടിക്ക് ആവശ്യാനുസരണം നനവു കിട്ടത്തക്കവിധം ഒന്നോ രണ്ടോ ദിവസം ഇടവിട്ടു നനയ്ക്കുക. ഇലപ്പുള്ളി രോഗം പടരാതിരിക്കാൻ ചെടികൾ നനയ്ക്കുമ്പോൾ വെള്ളം തെറിച്ച് ഇലകളിൽ വീഴാതെ ചുവടു ഭാഗം മാത്രം നനയ്ക്കുവാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലപ്പുള്ളി രോഗത്തിന്റെ നിയന്ത്രണത്തിനു മഞ്ഞൾപ്പൊടിയും സോഡാപ്പൊടിയും 10:2 എന്ന അനുപാതത്തിൽ കൂട്ടി യോജിപ്പിച്ച് അതിൽനിന്ന് 10 ഗ്രാം / ഒരു ലീ. വെള്ളത്തിൽ എന്ന തോതിൽ കലക്കി രണ്ടിലപ്രായം മുതൽ ആഴ്ചയിൽ തളിക്കാം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – sales@eastindiabroadcasting.com

——————————————————————————————–

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow