പോലീസിനെ കബളിപ്പിച്ച ‘ലേഡി ഡോൺ’; 19കാരിയെ പിടികൂടിയത് സാഹസികമായി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: പോലീസിനെ കബളിപ്പിച്ച് മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ‘ലേഡി ഡോൺ’ അറസ്റ്റിൽ. ഡൽഹി ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ നടന്ന കൊലപാതകത്തിന്റെ സൂത്രധാരരിൽ ഒരാളായ അനു ദങ്കർ എന്ന 19കാരിയാണ് ഉത്തർപ്രദേശ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂണിൽ അമൻ ജൂൺ എന്ന 26കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അമൻ ജൂണിലെ അനു തന്ത്രപൂർവം ബർഗർ കിംഗ് ഔട്ട്ലെറ്റിൽ എത്തിക്കുകയായിരുന്നു. രജൗരി ഗാർഡനിലെ ഔട്ട്‌ലെറ്റിലേയ്ക്ക് അമൻ കയറിച്ചെല്ലുന്നതും അവിടെ ഒരു മേശയിൽ അനു കാത്തിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കുറച്ചുകഴിയുമ്പോൾ കുറച്ച് ഗുണ്ടകൾ മേശ വളയുകയും അമനിനെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ അമനിന്റെ ഫോണും പഴ‌്‌സും കൈക്കലാക്കി അനു കടന്നുകളയുകയും ചെയ്തു. 2020ൽ ഹരിയാനയിൽ നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് അമനിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഗുണ്ടാത്തലവൻ ഹിമാൻഷു ബാവു കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇന്ത്യവിട്ട ഇയാൾ ഇപ്പോൾ പോർച്ചുഗലിലാണെന്നാണ് വിവരം.

ഹിമാൻഷുവിന്റെ സംഘത്തിൽപ്പെട്ട ശക്തി ദാദയുടെ കൊലയുമായി ബന്ധപ്പെട്ട പ്രതികാര നടപടിയായിരുന്നു 26കാരന്റെ കൊലപാതകം.ഗുണ്ടാസംഘത്തിന്റെ ഇടയിൽ ‘ലേഡി ഡോൺ’ എന്ന പേരിലാണ് അനു അറിയപ്പെട്ടിരുന്നത്. ഹിമാൻഷു തനിക്ക് അമേരിക്കയിൽ ആഡംബര ജീവിതം വാഗ്‌ദാനം ചെയ്തിരുന്നതായാണ് അനു പോലീസിന് മൊഴി നൽകിയത്. പിടിക്കപ്പെടുന്നതിന് മുൻപ് അനു ഡൽഹിയിലും അമൃത്‌സറിലും കത്രയിലും ഒളിവിൽ കഴിഞ്ഞിരുന്നു. പിന്നീട് ജലന്തറിലും ഹരിദ്വാറിലും എത്തി. ശേഷം രാജസ്ഥാനിലേയ്ക്ക് കടക്കുകയും ചെയ്തു. അനുവിന്റെ ചെലവുകൾക്കായി ഹിമാൻഷു പതിവായി പണം അയച്ചിരുന്നു. കഴിഞ്ഞ 22ന് നേപ്പാൾ – ദുബായ് വഴി അമേരിക്കയിലെത്താൻ ഹിമാൻഷു അനുവിനോട് നിർദേശിച്ചിരുന്നു. തുടർന്ന് ലക്‌നൗവിലെത്തിയ അനു ലഖിംപൂർഖേരി വഴി നേപ്പാളിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...