ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പോലീസ് സ്റ്റേഷനുള്ളില്‍ യുവതിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

അമരാവതി : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പോലീസ് സ്റ്റേഷനുള്ളില്‍ യുവതിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. ലക്ഷ്മി നഗര്‍ കോളനി നിവാസിയായ എം.ഉമാമഹേശ്വരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലുങ്കു ദേശം പാര്‍ട്ടി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് യുവതിയുടെ ആരോപണം. ചിറ്റൂര്‍ ജില്ല ജയില്‍ സുപ്രണ്ട് വേണുഗോപാല്‍ റെഡ്ഡിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ഉമാമ​ഹേശ്വരി. പതിവുപോലെ ജോലിക്കായി വീട്ടിലെത്തിയപ്പോള്‍ റെഡ്ഡിയും ഭാര്യയും തമ്മില്‍ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നതായി ഉമാമഹേശ്വരി വീഡിയോയില്‍ പറഞ്ഞു. പണമെവിടെയെന്ന് റെഡ്ഡി തന്നോട് ചോദിച്ചെന്നും അറിയില്ലെന്ന് മറുപടി നല്‍കിയതിന് പിന്നാലെ യുവതിയെ പ്രതിചേര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തശേഷം പോലീസ് യുവതിയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്തെന്നും, കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി ആരോപിച്ചു. പോലീസ് അസഭ്യമായ ഭാഷ ഉപയോഗിച്ചെന്നും, ഇരുട്ട് മുറിയില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

അതേസമയം ചിറ്റൂര്‍ 1 പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീനിവാസ റാവു ആരോപണങ്ങള്‍ നിഷേധിച്ചു. പണം നഷ്ടപ്പെട്ടെന്ന് റെഡ്ഡി പരാതി നല്‍കിയതിന് പിന്നാലെ യുവതിക്ക് ഔദ്യോഗിക നോട്ടീസ് നല്‍കുകയും, സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ യുവതി പണം താന്‍ മോഷ്ടിച്ചതാണെന്നും, ഭര്‍ത്താവിന്റെ കൈവശം പണം ഏല്‍പ്പിച്ചിട്ടുണ്ടെന്നും മൊഴി നല്‍കി. പോലീസ് അനുവാദം നല്‍കിയാല്‍ ഭര്‍ത്താവിന്റെ കൈക്കല്‍ നിന്നും പണം വാങ്ങി തിരിച്ചേല്‍പ്പിക്കാമെന്നും യുവതി പറഞ്ഞതായി എസ്.ഐ അറിയിച്ചു. യുവതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, പോലീസ് യുവതിയെ കൈയ്യേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം അപരിഷ്കൃതവും ക്രൂരവുമാണെന്ന് ടി.ഡി.പി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...