പിറ്റ് ബുള്‍ നായയുടെ ആക്രമണത്തില്‍ മുപ്പതുകാരിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ മുപ്പതുകാരിക്ക് ഗുരുതര പരിക്ക്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുഗ്രാമില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മുന്നി എന്ന യുവതിക്കാണ് പരിക്കേറ്റതെന്നാണ് പോലീസ് പറയുന്നത്. അയല്‍വാസിയായ വിനീത് ചിക്കരയുടെ വളര്‍ത്തുനായയാണ് ആക്രമിച്ചത്. ഒരുമാസം മുമ്പ് ലക്നൗവില്‍ 82 കാരി പിറ്റ് ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതി​ന്റെ ഞെട്ടല്‍ മാറുംമുമ്പാണ് ഇപ്പോഴത്തെ സംഭവം.

വീട്ടുജോലിക്കാരിയാണ് മുന്നി. ഹൗസിംഗ് സൊസൈറ്റിയിലെ ഒരു വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു നായ ആക്രമിച്ചത്. നായയുമായി നടക്കാനെത്തിയ വിനീത് അതിന്റെ ബെല്‍റ്റ് അഴിച്ചുമാറ്റി​യ ഉടന്‍ മുന്നിയെ ആക്രമിക്കുകയായിരുന്നു എന്നാണ് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത്. വീണുപോയ മുന്നിയുടെ മുകളില്‍ കയറിനിന്നാണ് നായ ആക്രമിച്ചത്. നാട്ടുകാര്‍ ഓടിയെത്തി നായയെ തുരത്തിയശേഷമാണ് മുന്നിയെ ആശുപത്രിയിലെത്തിച്ചത്. നായയുടെ ഉടമയുടെ കുറ്റകരമായ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണമാരംഭിച്ചുവെന്നും കുറ്റക്കാരനാണെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് സ്കൂള്‍ അദ്ധ്യാപികയായിരുന്ന സുശീല ത്രിപാഠി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ലക്‌നൗവിലെ വീടിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുമ്പോളായിരുന്നു വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ആക്രമിച്ചത്. ഉടന്‍ ആശുപത്രി​യി​ല്‍ എത്തി​ച്ചെങ്കി​ലും രക്ഷി​ക്കാനായി​ല്ല. പിറ്റ് ബുള്‍ ഉള്‍പ്പെടെ രണ്ട് നായ്ക്കളെയാണ് സുശീലയുടെ മകന്‍ വളര്‍ത്തി​യി​രുന്നത്. ഇടത്തരം വലിപ്പമുള്ള, കുറിയ മുടിയുള്ള നായയാണ് പിറ്റ് ബുള്‍. നായവര്‍ഗത്തി​ല്‍ ഏറ്റവും അപകടകാരിയായ ഒരി​നമായാണ് ഇതി​നെ കണക്കാക്കുന്നത്. വീട്ടി​ലെ ഒരാളോട് മാത്രമാണ് ഇവ അടുപ്പം കാട്ടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...