കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്ത മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ അമ്മ മകളെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയെന്നു സംശയം.കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ ഇരുപതുകാരിയായ മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്.കോയമ്പത്തൂരില്‍ നഴ്സായി ജോലി ചെയ്തിരുന്ന അരുണ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണയുടെ പിതാവും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഡ്രൈവര്‍മാരാണ്.പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന അരുണ, മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിച്ചെങ്കിലും, ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി കുടുംബം എതിര്‍ത്തു. പകരം, സ്വന്തം ജാതിയില്‍പ്പെട്ട ഒരു യുവാവുമായി വിവാഹം ആലോചിക്കുകയും ചെയ്തു.

ഈ യുവാവും കുടുംബവും ബുധനാഴ്ച അരുണയെ കാണാന്‍ വീട്ടിലെത്താനിരിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചനയെ എതിര്‍ത്ത അരുണ അവരെ കാണില്ലെന്ന നിലപാടെടുത്തു. ഇതേച്ചൊല്ലി അരുണയും അമ്മയും തമ്മില്‍ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് അരുണയെ അമ്മ ഷാളുകൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...