ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തലശേരി: ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നാണ് പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും ലഹരി വിൽപന ചോദ്യം ചെയ്തതുമാണെന്ന് പോലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കൊലപാതക സംഘത്തിലെ പ്രധാനി പാറായി ബാബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകത്തിന് പിന്നിലുള്ളത് ലഹരി സംഘമാണെന്നും മുഴുവൻ പേരെയും പോലീസ് കണ്ടെത്തണമെന്നും സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളെ വിട്ടവീഴ്ചയില്ലാതെ നേരിടുമെന്നും ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയും പറഞ്ഞു. ശരിയായ രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും പ്രതികളുടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...