വി​വാ​ഹ ദി​വ​സം പു​ല​ര്‍​ച്ചെ വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം വ​ര​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : വി​വാ​ഹ ദി​വ​സം പു​ല​ര്‍​ച്ചെ വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. വ​ര​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ഒ​ന്നും തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ത​ലേ​ദി​വ​സം വ​രെ പെ​ണ്‍​കു​ട്ടി​ക്ക് വീ​ട്ടില്‍ യാ​തൊ​രു​വി​ധ പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ “എ​ന്റെ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​ന​റി​യാം. ഒ​പ്പം ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ല’ എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റ് കാ​ര്യ​ങ്ങ​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന​ത്. കാ​ളാ​ണ്ടി​ത്താ​ഴം ന​ങ്ങോ​ല​ത്ത് സു​രേ​ഷ് ബാ​ബു​വി​ന്റെ മ​ക​ള്‍ മേ​ഘ (30) ആ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മേ​ഘ​യു​ടെ വി​വാ​ഹം അ​തേ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സു​മാ​യി ന​ട​ത്താ​ന്‍ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി​രു​ന്നു.

നേ​ര​ത്തെ ത​ന്നെ ഇ​രു​വ​ര്‍​ക്കും പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ പൂ​ര്‍​ണ​സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു വി​വാ​ഹം. വ​ധൂ​ഗൃ​ഹ​ത്തി​ലാ​ണു വി​വാ​ഹം ന​ട​ത്താ​നി​രു​ന്ന​ത്. അ​തി​നാ​യി മ​ണ്ഡ​പം ഉ​ള്‍​പ്പെ​ടെ ഒ​രു​ക്കി​യി​രു​ന്നു. രാ​വി​ലെ ബ്യൂ​ട്ടീ​ഷ​നെ​ത്തി​യ​പ്പോ​ള്‍ കു​ളി​ച്ചു​വ​രാ​മെ​ന്നു പ​റ​ഞ്ഞ് മേ​ഘ കി​ട​പ്പു​മു​റി​യി​ല്‍ ക​യ​റി വാ​തി​ല്‍ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. കു​റേ​നേ​രം ക​ഴി​ഞ്ഞി​ട്ടും വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ ശു​ചി​മു​റി​യി​ലെ ചി​ല്ല് പൊ​ട്ടി​ച്ചു നോ​ക്കി​യെ​ങ്കി​ലും കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്നു കി​ട​പ്പു​മു​റി​യി​ലെ ജ​ന​ല്‍​ചി​ല്ല് ത​ക​ര്‍​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് ഫാ​നി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ അറസ്റ്റിൽ

0
കാസര്‍കോഡ്: കാസര്‍കോഡ് മോഷണക്കേസ് ആരോപിച്ച് യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോഡ്...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും യെല്ലോ...

രോഗി മരിച്ച സംഭവം; ഉന്നതരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കിയെന്ന് വിമർശനം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ...