ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഇടയാറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : കൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഇടയാറന്മുളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് ളാക പാടശേഖസമിതിയെ സവിശേഷമാക്കുന്നത്. ജനകീയ പങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ളാക പാടശേഖരസമിതിക്കുള്ളത്. ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ളാകയില്‍ കൃഷിയിറക്കിയത്. എന്നാല്‍ ഏറ്റവും മികച്ച രീതിയില്‍ അവ തുടര്‍ന്നു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യം കൊയ്ത് എടുത്ത കറ്റ, നാട്ടാചാരം അനുസരിച്ചു ളാക ഇടയാറന്മുള ഭഗവതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനു ക്ഷേത്രം ഭാരവാഹികള്‍ക്ക് കൈമാറി. ഇടയാറന്മുള എഎംഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ എസ്‌വിജിവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആറന്മുള ഗവ. വി.എച്ച്.എസ്എസ്, വല്ലന ടി.കെ.എം.ആര്‍.എം.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലുള്ള വിദ്യാര്‍ഥികള്‍ക്ക് കൊയ്ത്തു പരിശീലനം നല്‍കി. വിപരീത കാലാവസ്ഥാ സാഹചര്യത്തിലും വിജയകരമായി കൃഷി ചെയ്ത കര്‍ഷകന്‍ ഉത്തമനെ ചടങ്ങില്‍ ആദരിച്ചു.

പാടശേഖര സമിതി പ്രസിഡന്റ് സുനില്‍ ജി നെടുമ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ്. നായര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് തോമസ്, ജയാകുമാരി, പി.ഡി.മോഹനന്‍, രമാദേവി, ആറന്മുള കൃഷി ഓഫീസര്‍ ആര്‍. ചന്ദന, ളാക ഇടയാറന്മുള എന്‍എസ്എസ് കരയോഗം പ്രസിഡന്റ് മുരളി ജി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...