തൃശ്ശൂര്‍ : സംസ്ഥാനത്ത് കഞ്ചാവ് കടത്തല്‍ തുടര്‍ക്കഥയാവുന്നു. തൃശ്ശൂരില്‍ രണ്ട് കോടി രൂപയുടെ കഞ്ചാവുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. ചാലക്കുടിയിലാണ് സംഭവം. കാറുകള്‍ വാടകയ്ക്ക് വിളിച്ച് വിമാന യാത്രക്കാരെന്ന വ്യാജേനയാണ് കോയമ്പത്തുരില്‍ നിന്ന് ഇവര്‍ കഞ്ചാവ് കടത്തിയത്. കര്‍ണ്ണാടക സ്വദേശി മുനീര്‍, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് താഴത്തെ കല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് പിടികൂടിയത്.
രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. അതേസമയം കഞ്ചാവ് കടത്തുകേസുകള്‍ സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.





























