ലഖിംപുർ ഖേരി കൂട്ടക്കൊല : 5,000പേജുള്ള കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ലക് നോ : കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 5,000 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് മുഖ്യപ്രതിയെന്ന് സീനിയര്‍ പ്രോസിക്യൂഷന്‍ ഓഫീസര്‍ എസ്.പി യാദവ് അറിയിച്ചു.

കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും ഒരു മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധ റാലിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് അഞ്ചുപേരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു.

ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ടികോനിയ-ബംബിര്‍പുര്‍ റോഡില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിടത്താണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധ റാലിയിലേക്ക് കാറിടിച്ച്‌ കയറ്റിയ സംഭവം മുന്‍കൂട്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും പ്രത്യേക അന്വേഷണ സംഘം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....