ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കി ഉത്തരവ്. ഹൈക്കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചാണ് ദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങളും പ്രകടനങ്ങളും ധര്‍ണ്ണയും നിരോധിച്ച്‌ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കും എന്നാണ് മുന്നറിയിപ്പ്. ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പോളിടെക്‌നിക് കോളേജില്‍ വര്‍ക് ഷോപ്പ് ഇല്ലെന്നും പല സ്‌കൂളുകളിലും ആവശ്യമായ അധ്യാപകരില്ലെന്നും ലൈബ്രറി സൗകര്യമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

കടമത്ത് കോളേജില്‍ അധ്യാപകര്‍ ഇല്ലെന്നും ലാബ് സൗകര്യമില്ലെന്നും വിദ്യാര്‍ത്ഥി സംഘടകള്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മുടങ്ങി കിടക്കുകയാണെന്നും അവര്‍ ആരോപിച്ചു. പോളിടെക്‌നിക് കോളേജില്‍ സമരത്തിനിടെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചിരുന്നു. ഇത് കടുത്ത വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ഇതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കാനിരിക്കെയാണ് നിരോധന ഉത്തരവ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്. സമരങ്ങള്‍ പഠനത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് നിരോധനമെന്നാണ് ഉത്തരവില്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...